ലോ ആന്റ് ഓര്‍ഡറുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന പ്രതിരോധത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ചുമതല ലോ ആന്റ് ഓര്‍ഡറിന്റെ ഭാഗമാണ്. അതാണ് ഗണ്‍മാന്‍ നിര്‍വ്വഹിച്ചത്. ഒരു ജാമ്യമില്ലാത്ത കുറ്റം തന്റെ മുന്നില്‍ കാണുമ്പോള്‍ അത് തടയാനുള്ള ഉത്തരവാദിത്വം നിയമപരമായി കണ്ടുനില്‍ക്കുന്നവര്‍ക്കുണ്ട്.
ഗോപിനാഥ് പാര്‍ട്ടി വിട്ടതുപോലെ നിരവധി കോണ്‍ഗ്രസുകാര്‍ പുറത്തുവരും. അദ്ദേഹത്തിന്റെ തീരുമാനത്തിനനുസരിച്ചായിരിക്കും സിപിഎം നിലപാട് സ്വീകരിക്കുക എന്നായിരുന്നു എ. കെ. ബാലന്‍ പറഞ്ഞത്
രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷ നേതാവിന്റെ നിലപാട് ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എകെ ബാലൻ. ചടങ്ങ് ബഹിഷ്കരിക്കുമെന്ന നിലപാട് പ്രതിപക്ഷ നേതാവ് പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
എ. കെ. ബാലന്‍ മത്സരിച്ചു ജയിച്ചുവന്ന തരൂർ മണ്ഡലത്തിൽ കുടുംബ പാരമ്പര്യത്തിന്‍റെ പേരില്‍ മാത്രമാണ് ജമീലയ്ക്ക് സീറ്റ് നൽകുന്നതെന്നാണ് അണികള്‍ക്കിടയിലെ സംസാരം
വാച്ച്മാന്‍മാരുടെ ജോലി സമയം കുറച്ച് പുതിയ തസ്തിക സൃഷ്ടിക്കാന്‍ ശ്രമിക്കും, ആ ഒഴിവുകളിലേക്ക് നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്നുളള ആളുകളെ തെരഞ്ഞെടുക്കും തുടങ്ങിയ ഉറപ്പുകളാണ് മന്ത്രി എകെ ബാലന്‍ നല്‍കിയതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. സമരത്തിനു പിന്തുണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ നന്ദി പറഞ്ഞു.